ദേശമംഗലം തലശ്ശേരിയിൽ അതിഥി തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു.

തലശ്ശേരി കൂട്ടുപാറ കുന്നിൽ പ്രവർത്തിക്കുന്ന കോഴി ഫാമിലാണ് അപകടം. ഇന്ന് (ഞായറാഴ്ച) രാവിലെ ഒമ്പത് മണിയോടെ ഇരുവരും താമസ സ്ഥലത്തു നിന്ന് കോഴി ഫാമിൽ എത്തിയതിനു പിന്നാലെയാണ് സംഭവം. 

അസം സ്വദേശികളായ ഷെഫീഖ് (26), ഭാര്യ റുക്‌സാന (23) എന്നിവരാണ് മരിച്ചത്.  ദമ്പതികൾക്ക് ഏഴും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്. 

ഇറുമ്പകശ്ശേരി പള്ളത്ത് വീട്ടിൽ അഷ്റഫിൻ്റെ  ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫാം പ്രവർത്തിക്കുന്നത്. 

ചെറുതുരുത്തി പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. 

ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി സന്ധ്യ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. മൃഗശല്യം ഒഴിവാക്കുന്നതിന് വേണ്ടി ഫാമിനോട് ചേർന്ന് സ്ഥാപിച്ച എർത്ത് കമ്പിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് സംശയിക്കുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം