യുവാക്കളെയും കുടുംബങ്ങളെയും കേന്ദ്രീകരിച്ച് സാമൂഹിക ബോധവും കുടുംബ ബന്ധങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യൂത്ത് കഫേ 2026 സംഘടിപ്പിച്ചു.
പട്ടാമ്പി ബോഗൻ വില്ല ഹെറിറ്റേജിലായിരുന്നു പരിപാടി. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള സെക്രട്ടറി ഡോ.എ.കെ സഫീർ സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആരിഫ് സലാഹ് അധ്യക്ഷത വഹിച്ചു.
സോളിഡാരിറ്റി പട്ടാമ്പി ഏരിയ സെക്രട്ടറി മെഹബൂബ് റഹ്മാൻ, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് പി.എ സലാഹുദ്ദീൻ, വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് സഈദ എന്നിവർ സംസാരിച്ചു.
തുടർന്ന് വിവിധ വിഷയങ്ങളിലായി സംവാദാത്മക സെഷനുകൾ നടന്നു. വിവിധ സെഷനുകളിലായി ചെർപ്പുളശ്ശേരി ടൗൺ മസ്ജിദ് ഖത്വീബ് ജാബിർ നദ്വി, ക്യു സ്പോട്ട് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ മുസ്തബ്ഷിർ ശർഖി, സോളിഡാരിറ്റി പാലക്കാട് ജില്ല സെക്രട്ടറി നബീൽ അസ്ഹരി എന്നിവർ നേതൃത്വം നൽകി. സോളിഡാരിറ്റി പാലക്കാട് ജില്ലാ പ്രസിഡന്റ് മുഹ്സിൻ മുഹമ്മദ് സമാപന പ്രഭാഷണം നടത്തി.
വിവാഹം, കുടുംബ ജീവിതം, യുവതലമുറയുടെ സാമൂഹിക ഉത്തരവാദിത്തം, വിശ്വാസിയുടെ ജീവിതം തുടങ്ങിയ വിഷയങ്ങളെ സംവാദങ്ങളിലൂടെ അവതരിപ്പിച്ച യൂത്ത് കഫേ, യുവാക്കൾക്കും കുടുംബങ്ങൾക്കും അറിവും സൗഹൃദവും പകരുന്ന വേറിട്ട അനുഭവമായി മാറി.
