സ്വന്തം കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന മേലെ പട്ടാമ്പി അങ്കണവാടി നവീകരിച്ചതോടെ സ്മാർട്ടായി.
പട്ടാമ്പി നഗരസഭയുടെ 10 ലക്ഷം രൂപ പദ്ധതി വിഹിതം ഉപയോഗിച്ച് നിർമ്മിച്ച പ്രൊട്ടക്ഷൻ വാൾ, സ്മാർട്ട് അങ്കണവാടി നവീകരണ പ്രവൃത്തികൾ എന്നിവയുടെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും വിപുലമായി സംഘടിപ്പിച്ചു.
നഗരസഭാ ചെയർപേഴ്സൺ ടി.പി ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ സി.പി സജാദ് സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഐ.സി.ഡി.എസ് (ICDS) ഓഫീസർമാർ എന്നിവർ സംബന്ധിച്ചു.
തുടർന്ന് അങ്കണവാടി കുട്ടികളും നാട്ടുകാരും പങ്കെടുത്ത വിപുലമായ ഓണസദ്യയും ഓണാഘോഷ പരിപാടികളും അരങ്ങേറി.
Tags
വികസനം
