തൃശൂർ– കുറ്റിപ്പുറം സംസ്ഥാന പാതയിൽ മുതുവറ സെന്ററിൽ പുലർച്ചെ 3 മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് വൈദ്യുതി തൂണിലിടിച്ചു കയറിയാണ് അപകടം.
കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് കോഴിക്കോട് സ്വദേശികൾക്കാണ് പരിക്ക്.
പരിക്കേറ്റ മീനാക്ഷി (66), വിജിന (42), ശിവദത്ത് (17) എന്നിവരെ മുതുവറ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. വൈദ്യുതി വിതരണവും നെറ്റ്‌വർക്ക് സംവിധാനവും തടസ്സപ്പെട്ടു. വൈദ്യുതി തൂണിന്റെ ഇരുമ്പ് ഭാഗം ബസിന് മുകളിലേക്ക് ഒടിഞ്ഞുവീണു. ഡ്രൈവർ മയങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കെ.എസ്.ഇ.ബി അധികൃതരും പേരാമംഗലം പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Tags
Accident
