പട്ടാമ്പി ശില്പ ചിത്ര കോളേജ് ഓഫ് ഫൈൻ ആർട്സിൻ്റെ നാല്പതാം വാർഷികത്തിൻ്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പും ഗുരുവന്ദനവും ഹൃദ്യാനുഭവമായി.
രണ്ടുനാൾ നടന്ന പരിപാടിയുടെ ആദ്യ ദിന ക്യാമ്പ് ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ബാലകൃഷ്ണൻ കോടനാട് നിർവ്വഹിച്ചു. ചലച്ചിത്ര സംവിധായകൻ എം.എ വേണു, രമേഷ് വെള്ളിനേഴിക്ക് ക്യാൻവാസ് നൽകി ക്യാമ്പിനു തുടക്കം കുറിച്ചു. ചടങ്ങിൽ ജയ് പി.ഈശ്വർ അദ്ധ്യക്ഷനായി.
ചിത്രകാരന്മാരായ ഉണ്ണി മണ്ണേങ്ങോട്, മഹേഷ് നാരായണൻ, സുബീഷ്, ദിനേശ് കുന്നക്കാവ്, ജെയിൻ പുത്തനങ്ങാടി എന്നിവർ സംസാരിച്ചു. നാല്പതോളം ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ വിദ്യാലയത്തിന് ആർട്ട് ഗ്യാലറിയാക്കി സമർപ്പിച്ചു.
രണ്ടാം നാൾ നടന്ന ഗുരുവന്ദന ചടങ്ങിൽ സാഹിത്യകാരൻ ടി.വി.എം അലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ആർട്ടിസ്റ്റ് ബാലകൃഷ്ണൻ കോടനാട്, വൈസ് പ്രിൻസിപ്പൽ ശ്രീദേവി മലമൽക്കാവ് എന്നിവരെ പൊന്നാടയും ഓണക്കോടിയും നൽകി ആദരിച്ചു. ആർട്ടിസ്റ്റ് ശ്രീജിത്ത് ഓങ്ങല്ലൂർ വരച്ച പോർട്രേയ്റ്റുകൾ ഇരുവർക്കും സമ്മാനിച്ചു. മജീഷ്യൻ കുമ്പിടി രാധാകൃഷ്ണൻ, മനോജ്, ഉണ്ണി മണ്ണേങ്ങോട്, ദിനേശ് കുന്നക്കാവ്, ശ്രീദേവി കയിലിയാട്, ഷൈനി വല്ലപ്പുഴ, ജെയ് പി.ഈശ്വർ, ചിത്ര ടീച്ചർ, ദിനേശ് ചാഴിയത്ത്, വിനോദ് ഷൊർണൂർ, ജെയ്ൻ പുത്തനങ്ങാടി, സഞ്ജയ് അങ്ങാടിപ്പുറം, ജയരാജ്, ഷാജി കൊപ്പം എന്നിവർ സംസാരിച്ചു.


