പട്ടാമ്പി നഗരസഭയിൽ ഓണാഘോഷം കസറി

പട്ടാമ്പി നഗരസഭ ജീവനക്കാരും ഭരണ സമിതിയും ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷം കസറി.

നഗരസഭാ ഹാളിൽ നടന്ന ചടങ്ങുകൾ ചെയർപേഴ്സൻ ടി.പി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ അധ്യക്ഷത വഹിച്ചു.  കൗൺസിലർമാരായ ടി.പി ഉസ്മാൻ, വിജയകുമാർ, ഗിരിജ, നഗരസഭ സെക്രട്ടറി എസ്.അമൽ എന്നിവർ സംസാരിച്ചു. 

തുടർന്ന് ജീവനക്കാരും കൗൺസിലർമാരും പങ്കെടുത്ത വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.  

ഉച്ചയ്ക്ക് ശേഷം ജീവനക്കാർക്കായി കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ലെമൺ സ്പൂൺ, ഉറിയടി, മുറുക്ക് തീറ്റ, സുന്ദരിക്ക് പൊട്ടു തൊടൽ, ബിസ്ക്കറ്റ് തീറ്റ, കുപ്പിയിൽ പേനയിടൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, കസേരകളി, മ്യൂസിക്കൽ കാർഡ്, വെറൈറ്റി കസേരകളി തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങളിൽ ജീവനക്കാർ ആവേശത്തോടെ പങ്കെടുത്തു.  മത്സരങ്ങളിൽ വിജയികളായവർക്ക്‌  സമ്മാനവും വിതരണം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം