എസ്.എൻ.ഡി.പി യോഗം ഞാങ്ങാട്ടിരി ശാഖയുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
ഞായറാഴ്ച രാവിലെ ശാഖാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ, ശാഖ പ്രസിഡണ്ട് അജിത്ത് കാക്കരാത്ത് അധ്യക്ഷത വഹിച്ചു.
എസ്.എൻ.ഡി.പി യോഗം യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ടി.പി രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖ സെക്രട്ടറി കെ.സി ചന്ദ്രൻ, യൂണിയൻ കേന്ദ്ര കമ്മിറ്റി അംഗം കെ.സി ഗിരിജ, ശാഖ വൈസ് പ്രസിഡണ്ട് പി.കെ സുരേഷ് എന്നിവർ സംസാരിച്ചു.
ശാഖയിലെ നൂറോളം കുടുംബങ്ങൾക്കും അർഹരായ ഗുണഭോക്താക്കൾക്കും, അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ 'ഗുരുപ്രസാദം' കിറ്റാണ് വിതരണം ചെയ്തത്.
Tags
പ്രാദേശികം
