28 കേരള ബറ്റാലിയൻ എൻ.സി.സി ഒറ്റപ്പാലം ജെ.സി.ഒ സുബേദാർ പി.റംഗ റെഡ്ഢി, സീനിയർ എൻ.സി.സി കാഡറ്റുകൾക്ക് റാങ്ക് പിപ്പിംഗ് നടത്തി.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.പി.ആർ ജോൺ അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലഫ്റ്റനൻ്റ് ഡോ.എ. പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എം.ആർ രശ്‌മി, അസോസിയേറ്റ് പ്രൊഫസറും ഐ.ക്യു. എ.സി മെമ്പറുമായ കെ.ബി റോയ്, അസോസിയേറ്റ് പ്രൊഫസറും പി.ടി.എ സെക്രട്ടറിയുമായ ഡോ. കെ.കെ റസീന, കാഡറ്റ് വർഷനന്ദ എന്നിവർ സംസാരിച്ചു.
കാറൽമണ്ണ സ്വദേശി മൂന്നാം വർഷ ബി.കോം വിദ്യാർത്ഥി ടി.ആദർശ്, ആമയൂർ സ്വദേശി മൂന്നാം വർഷ ഇംഗ്ലീഷ് ഹിസ്റ്ററി വിദ്യാർത്ഥി ബി.അഭിജിത്, മേലെ പട്ടാമ്പി സ്വദേശി മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥി വി.ടി ഐഷ നാജിയ, നെല്ലായ സ്വദേശി മൂന്നാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർത്ഥിനി കെ.ഫാത്തിമ സുഹറ എന്നിവർക്ക് അണ്ടർ ഓഫീസർ റാങ്കും, കുണ്ടൂർ സ്വദേശി മൂന്നാം വർഷ ബി.എ മലയാളം വിദ്യാർത്ഥി എം.ശ്രുതി കമ്പനി സർജ്ജൻ്റ് മേജർ റാങ്കും, തിരുവനന്തപുരം സ്വദേശി മൂന്നാം വർഷ ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥി അഭിലാഷ് ബോസിന് കമ്പനി ക്വാർട്ടർ മാസ്റ്റർ സർജൻ്റ് റാങ്കും, വെള്ളിനേഴി സ്വദേശി മൂന്നാം വർഷ ബി.എ സംസ്‌കൃതം വിദ്യാർത്ഥി കെ.സി സുനിൽ ശങ്കർ, പെരിന്തൽമണ്ണ സ്വദേശി മൂന്നാം വർഷ ബി.എ മലയാളം വിദ്യാർത്ഥി കെ. അനന്തു, മലമൽക്കാവ് സ്വദേശി മൂന്നാം വർഷ ബി.എ സംസ്‌കൃതം വിദ്യാർത്ഥി എം. കൃഷ്‌ണപ്രിയ, പടിഞ്ഞാറങ്ങാടി സ്വദേശി മൂന്നാം വർഷ ബി.എസ്.സി കെമിസ്‌ട്രി വിദ്യാർത്ഥി എം.വി ആര്യ, കൂറ്റനാട് സ്വദേശി മൂന്നാം വർഷ ബി.എ സംസ്‌കൃതം വിദ്യാർത്ഥി വി.വിഭ എന്നിവർക്ക് സർജൻ്റ് റാങ്കും നൽകി.
