റോഡിൽ തെന്നിയ ബൈക്ക് ബസ്സിനടിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

ഇന്നു രാവിലെ ഏഴു മണിയോടെ കോട്ടയം മണർകാട് പള്ളിക്ക് സമീപമായിരുന്നു അപകടം. ബൈക്ക് റോഡിൽ തെന്നി വീണതും യുവതി സ്വകാര്യ ബസ്സിനടിയിൽപ്പെട്ടാണ്  ജീവഹാനി.  

അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അയർക്കുന്നത്ത് നിന്നും മണർകാട് കവലയിലേക്ക് വരികയായിരുന്നു ഇവർ. ഈ സമയം മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നിലെ വളവിൽ റോഡിൽ തെന്നി ബൈക്ക് മറിയുകയായിരുന്നു. 

കോട്ടയത്ത് നിന്നും പാലായിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേയ്ക്കാണ് ബൈക്ക് മറിഞ്ഞത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം