അലക്ഷ്യമായി പിറകോട്ടെടുത്ത കാർ തട്ടി സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ യുവാവാണ് ലോറിക്കടിയിൽപ്പെട്ട് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ പുതിയകാവ് ചന്തക്ക് സമീപത്തായിരുന്നു അപകടം.
വെഞ്ഞാറമൂട് ചെങ്കിക്കുന്ന് പ്ലാവിള വീട്ടിൽ ശ്രീധരൻ നായരുടെയും വസന്തകുമാരിയുടെയും മകൻ ശ്രീജുവാണ് (27) മരിച്ചത്. ഇലക്ട്രീഷ്യനാണ് ശ്രീജു. നഗരൂർ നെയ്ത്തുശാല നെല്ലിക്കുന്ന് വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം.
സ്‌കൂട്ടറിൽ നിന്ന് വീണതും എതിർ ദിശയിൽ നിന്നും വന്ന ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സംഭവ സ്ഥലത്ത തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.
കിളിമാനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Tags
Accident
