സോഷ്യൽ മീഡിയയും ലഹരിയുമൊക്കെ മിടുക്കരായ വിദ്യാർത്ഥികളുടെയും വിദ്യാർത്ഥിനികളുടെയും ഭാവി ഇല്ലായ്മ ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. ദിവസവും ഇത്തരം വാർത്തകൾ വന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ കരുതലോടെ ജീവിക്കണമെന്ന് യു.ആർ പ്രദീപ് എം.എൽ.എ പറഞ്ഞു.
ദേശമംഗലം ഗ്രാമീണ വായനശാല സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ വായനശാലയുടെ പുലാക്കാട് രവീന്ദ്രൻ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും, അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരം നേടിയ ഡോ.ടി.ടി പ്രഭാകരന് ആദരവും, സ്റ്റുഡൻസ് ഹോം അലുമിനി തൃശൂർ ഏർപ്പെടുത്തിയ ഡി.ആർ വാരിയർ സ്മാരക വിദ്യാഭ്യാസ ധനസഹായ വിതരണവും എം.എൽ.എ നിർവഹിച്ചു.
ചടങ്ങിൽ പ്രസിഡൻ്റ് ഡി.വി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കവി ദേശമംഗലം രാമകൃഷ്ണൻ മുഖ്യാതിഥിയായി. ഡോ.ടി.ടി പ്രഭാകരന് കവി ഡോ.ദേശമംഗലം രാമകൃഷ്ണൻ ഉപഹാരം നൽകി. പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഐ ഷാനവാസ്, ഗ്രാമപഞ്ചായത്ത് അംഗം ബീന ഗോപൻ, സക്കീർ ഹുസൈൻ, സി. ഉണ്ണികൃഷ്ണൻ, വർമ്മ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ ശശിധരൻ സ്വാഗതവും ജയദേവൻ നന്ദിയും പറഞ്ഞു.

