കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതിയംഗം പി.കെ ഹരിനാരായണൻ മാസ്റ്റർക്ക് 2026ലെ മികച്ച അധ്യാപകനുള്ള ശ്രീറാംപാൽ സിംഗ് മെമ്മോറിയൽ ദേശീയ അവാർഡ്. തൃത്താല ഉപജില്ലയിലെ ഇട്ടോണം എ.എൽ.പി സ്കൂൾ പ്രധാനധ്യാപകനാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ ആൾ ഇന്ത്യ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷന്റെ (AIPTF) ദീർഘകാല പ്രസിഡന്റും എജ്യുക്കേഷൻ ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ബോർഡ് അംഗവും, സാർക്ക് ടീച്ചേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായിരുന്ന പരേതനായ ശ്രീറാംപാൽ സിംഗിന്റെ സ്മരണാർത്ഥമാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
ഭാര്യ പി.സി വൃന്ദ ഇതേ സ്കൂളിലെ അധ്യാപികയാണ്. പി.എച്ച് യദുരാഘ്, അഡ്വ.പി.എച്ച് നന്ദരാഘ് എന്നിവർ മക്കളാണ്.
Tags
Awards
