പാലക്കാട് വൻ മാരക ലഹരി വേട്ട : ഒരു കിലോ എം.ഡി.എം.എയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ.

ഒലവക്കോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പൊലീസിന്‍റെ പിടിയിലായത്. എം.ഡി.എം.എയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എല്‍.എസ്.ഡി സ്റ്റാമ്പ് എന്നിവയും പിടികൂടിയിട്ടുണ്ട്.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസറുദീൻ (30), കർണാടക, ദക്ഷിണ കന്നഡ സ്വദേശി ബി. ഫാത്തിമ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഓണക്കാലത്തെ സ്പെഷ്യൽ വിൽപനയ്ക്ക് വേണ്ടിയാണ് പ്രതികള്‍ കേരളത്തിലേക്ക് ഇവ എത്തിച്ചത് എന്നാണ് വിവരം. 

കാറിൽ ബെംഗളൂരുവിൽ നിന്നാണ് പ്രതികള്‍ എം.ഡി.എം.എ എത്തിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലായിരുന്നു  ലഹരിക്കടത്ത്.  പ്രതികള്‍ക്ക് പിന്നിൽ വൻ റാക്കറ്റുണ്ടെന്നാണ് പൊലീസ് നിഗമനം.

ബെംഗളൂരുവിൽ നിന്നും കോയമ്പത്തൂരിൽ എത്തിയ ഇവർ, അവിടെ നിന്നും ടാക്സി കാറിൽ കയറി പാലക്കാട്ടേക്ക് എത്തുകയായിരുന്നു. ടാക്സി ഡ്രൈവറെ കബളിപ്പിച്ചാണ് സംഘം ലഹരി കടത്തിയത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം