പാലക്കാട് ജില്ലയിൽ കര്‍ഷക ദിനം ആഘോഷിച്ചു; മന്ത്രിമാരും സാമാജികരും കർഷകരെ ആദരിച്ചു

പാലക്കാട് ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ കർഷകരെ ആദരിച്ചു കൊണ്ട് കർഷക ദിനം ആഘോഷിച്ചു. മന്ത്രി എൻ.ഷംസുദ്ദീൻ ഉൾപ്പെടെ ജില്ലയിലെ എം.എൽ.എമാർ കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഹൈടെക് ഫാമിങ് ഉള്‍പ്പെടെയുള്ള ആധുനിക കൃഷിരീതികള്‍ പ്രയോജനപ്പെടുത്തി ഉത്പാദനം വര്‍ധിപ്പിക്കാൻ ശ്രമിക്കണമെന്ന്  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. പുതിയ കാലത്തിന് ചേര്‍ന്ന സാങ്കേതിക വിദ്യകള്‍ കൂടി പ്രയോജനപ്പെടുത്തി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കാനാകണം.   മുന്‍പ് കേരളത്തില്‍ വിളയാത്ത വിദേശ പഴവര്‍ഗങ്ങളും പുതിയ വിളകളും ഇന്ന് വിജയകരമായി കൃഷി ചെയ്യാന്‍ സാധിക്കുന്നത് കാര്‍ഷിക രംഗത്തുണ്ടായ വലിയ ഉണര്‍വാണെന്നും മന്ത്രി പറഞ്ഞു. 

അലനല്ലൂര്‍, മണ്ണാര്‍ക്കാട് കൃഷിഭവനുകള്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും മന്ത്രി ഉദ്ഘാടനം ചെയ്തു. 

തൃത്താല നിയോജക മണ്ഡലത്തിലെ പട്ടിത്തറ, ചാലിശ്ശേരി, ആനക്കര പഞ്ചായത്തുകളിൽ വി.ടി ബൽറാം എം.എൽ.എ കർഷകരെ ആദരിച്ചു.

പട്ടാമ്പി നിയോജക മണ്ഡലത്തിലെ ഓങ്ങല്ലൂർ, കൊപ്പം പഞ്ചായത്തുകളിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എയും കർഷകരെ ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം