ശില്പി കാനായി കുഞ്ഞിരാമന് ഗണപത് കലാ പുരസ്കാരം

ചിത്രകാരനും ശില്പിയും ചിത്രകലാധ്യാപകനു മായിരുന്ന ആർട്ടിസ്റ്റ് ഗണപതി മാസ്റ്ററുടെ ഓർമ്മയ്ക്കായി ശിഷ്യരുടെ കലാ കൂട്ടായ്മയായ ഗണപത് ഏർപ്പെടുത്തിയ "ഗണപത് കലാ പുരസ്കാരത്തിന് " ശില്പി കാനായി കുഞ്ഞിരാമനെ  തെരഞ്ഞെടുത്തു.  

കേരളീയ ശില്പകലയ്ക്ക് കാനായി കുഞ്ഞിരാമൻ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ്   പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ഗണപത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10,000 രൂപയും, ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.

ആഗസ്റ്റ് 27 ന് വ്യാഴാഴ്ച 4 മണിക്ക് വട്ടേനാട് ഗവ.എൽ.പി സ്കൂളിൽ  നടക്കുന്ന ഗണപതി മാസ്റ്റർ അനുസ്മരണ സമ്മേളനത്തിൽ വി.ടി ബൽറാം എം.എൽ.എ പുരസ്കാരം സമ്മാനിക്കും. 

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ എൽ.പി, യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കുള്ള പെയ്ൻ്റിങ് മത്സരം നടക്കും. പട്ടിത്തറ പഞ്ചായത്ത്പ്ര സിഡണ്ട് കെ.ശശിരേഖ ഉദ്‌ഘാടനം  ചെയ്യും. 

വ്യാഴം പകൽ നാലിന് നടക്കുന്ന ഗണപതി മാസ്റ്റർ അനുസ്മരണ സമ്മേളനം വി ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗണപത് പ്രസിഡൻ്റ് രേവതി വേണു അധ്യക്ഷനാകും. ഗുരുവായൂർ ചുമർച്ചിത്ര പഠന കേന്ദ്രം റിട്ട. പ്രിൻസിപ്പൽ ഡോ.കെ.യു കൃഷ്ണകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.

കുട്ടികൾക്കായി നടത്തിയ പെയ്ൻ്റിങ് മത്സര വിജയികൾക്കുള്ള  സമ്മാനം നാഗലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി മോഹൻദാസ് വിതരണം ചെയ്യും. രാഷ്‌ട്രപതി ഭവനിൽ അതിഥിയായി താമസിച്ച് ചുമർ ചിത്രം രചിച്ച് സമർപ്പണം നടത്തിയ ആർടിസ്റ്റ് ബസന്ത് പെരിങ്ങോടിനെ ആദരിക്കും.

വാർത്താ സമ്മേളനത്തിൽ ഗണപത് പ്രസിഡൻ്റ് രേവതി വേണു, സെക്രട്ടറി ശശിധരൻ കോതചിറ, വേണു പാലൂർ,  വി.എം ബഷീർ, മൊയ്തീൻ കുട്ടി പെരുമണ്ണൂർ എന്നിവർ പങ്കെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം