ഓപ്പറേഷൻ തണ്ടർ: അട്ടപ്പാടിയിൽ കഞ്ചാവ് കൃഷി തോട്ടം കണ്ടെത്തി നശിപ്പിച്ചു.

അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ കടുക്മണ്ണയിൽ നിന്നും 9 കിലോമീറ്റർ വടക്കു മാറി ശരക്കോൽ മലയുടെ മുകളിൽ 15 തോട്ടങ്ങളിലായി നട്ടു പരിപാലിച്ചു വന്നിരുന്ന 2373 കഞ്ചാവ് ചെടികൾ (രണ്ട് നഴ്സറി ഉൾപ്പെടെ) കണ്ടെത്തി. സാമ്പിൾ എടുത്ത് ബാക്കി ചെടികൾ നശിപ്പിച്ചു.  

സുമാർ 20 കിലോമീറ്റർ കാൽ നടയായി ചെങ്കുത്തായ മലയിടുക്കിലൂടെ ഉൾവനത്തിൽ നടന്നാണ്  പരിശോധന നടത്തിയത്. ഓണം സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി നടന്ന പരിശോധനയിലാണ് വൻ കഞ്ചാവ് തോട്ടം കണ്ടെത്തിയത്. 

പാലക്കാട്‌ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ.ആർ നിഗീഷിന്റെ നേതൃത്വത്തിൽ അഗളി റേഞ്ച് ഇൻസ്‌പെക്ടർ ഇഹ്‌ലാസ് അലിയും പാർട്ടിയും സംയുക്തമായി പുലർച്ചെ നാല് മണിക്കാണ് പരിശോധന തുടങ്ങിയത്.

ഇത്തരത്തിൽ വൻ തോതിൽ കഞ്ചാവ് കൃഷി നടത്തിയതുമായി ബന്ധപ്പെട്ട് അട്ടപ്പാടി വന മേഖലകളിലും, തമിഴ് നാട് അതിർത്തി മേഖലയിലും വാണിജ്യ വ്യവസായ രീതിയിൽ കഞ്ചാവ് കൃഷി നടത്തുന്നവരെ പറ്റിയും അന്വേഷണം  ആരംഭിച്ചു.  പ്രിവൻറ്റീവ് ഓഫീസർ ചന്ദ്രകുമാർ, ചന്ദ്രൻ, പ്രമോദ്, സി.ഇ.ഒ മാരായ രങ്കൻ രജീഷ് ഭോജൻ വിഷ്ണു എന്നിവരും റെയ്ഡ് ടീമിൽ ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം