പാവറട്ടിയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു

പാവറട്ടി സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.  ചിറ്റാട്ടുകരയിൽ ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിനിടെ താഴ്ന്നു കിടന്ന സർവീസ് വയർ ഉയർത്തുന്നതിനിടെയാണ് അപകടം.

പാവർട്ടി വെന്മനാട് അന്തിക്കാട്ട് വീട്ടിൽ പരേതനായ ജേക്കബ് മകൻ ജോയ്‌സൺ (42) ആണ് മരിച്ചത്. 

ജോയ്‌സൺ കരാറെടുത്ത് നിർമിക്കുന്ന വീട്ടിൽ നിന്ന് പണി കഴിഞ്ഞതിനുശേഷം കോൺക്രിറ്റിന്  ഉപയോഗിക്കുന്ന മുട്ടും പലകകളും മിനി ലോറിയിൽ കയറ്റി കൊണ്ട് പോകുന്നതിനിടെ ഗതാഗതത്തിന്  തടസ്സമായി താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി വയർ ഉയർത്തി കെട്ടുന്നതിനിടെയാണ് അത്യാഹിതം. വൈദ്യുതി വിച്ചേദിച്ച് ഉടൻ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.         

മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകുന്നേരം പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥകേന്ദ്ര സെമിത്തേരിയിൽ സംസ്കരിച്ചു.

ഭാര്യ: ലിനി.  മക്കൾ: ജിൻസ്, ലിൻസ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം