ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

പാലക്കാട് സ്റ്റേഡിയം ബൈ പാസ് റോഡിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. മങ്കര വെള്ള റോഡ് കണ്ണമ്പരിയാരം കൂട്ടാല വീട്ടിൽ കലേഷിന്റെ ഭാര്യ നീതു (30) ആണ് മരിച്ചത്. 

ഇന്നലെ സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. നെന്മാറയിൽ നിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന 'കൃഷ്ണരാജ്' എന്ന സ്വകാര്യ ബസ് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

ബസിന്റെ വശം തട്ടി സ്കൂട്ടറിന്റെ പിന്നിലിരുന്ന നീതു റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നീതു സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു.

തുണിത്തരങ്ങൾ വാങ്ങുന്നതിനായി ബന്ധുവായ മങ്കര കുനിയംപാടം സ്വദേശി ശ്രേയ (18) യുടെ കൂടെ  നഗരത്തിലെത്തിയതായിരുന്നു നീതു. ശ്രേയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

സംഭവത്തിൽ ബസ് ഡ്രൈവർ പല്ലശ്ശന സ്വദേശി ബിജുവിനെതിരെ (45) പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തു. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങും. 

നീതുവിന്റെ ഭർത്താവ് കലേഷ് പ്രവാസിയാണ്. മക്കൾ : നിയ, നിവ്യ. പിതാവ് : ശശി. മാതാവ്: ഓമന. സഹോദരങ്ങൾ: പ്രസാദ്, ശരത്, നിഖിത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം