കർഷക സംഘം ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു; പ്രതിനിധി സമ്മേളനം തിങ്കളാഴ്ച തുടങ്ങും

ആഗസ്റ്റ് 10, 11 (തിങ്കൾ, ചൊവ്വ) തീയതികളിൽ കൂറ്റനാട് വാവനൂർ ഗാമിയോ കൺവെൻഷൻ സെൻ്ററിൽ (കെ.വി രാമകൃഷ്ണൻ നഗർ) നടക്കുന്ന കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു.

സമ്മേളനത്തിൻ്റെ ഭാഗമായി പതാക, കൊടിമര ജാഥകള്‍ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം ജോസ് മാത്യൂസ് ക്യാപ്റ്റനും, ജില്ലാ വെെസ് പ്രസിഡണ്ട് യു. അജയകുമാർ മാനേജരുമായ പതാക ജാഥ വിളയൂര്‍ സെയ്താലിക്കുട്ടി രക്തസാക്ഷി നഗറില്‍ നിന്നും ജില്ലാ പ്രസിഡണ്ട് കെ.ഡി പ്രസേനന്‍   ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് നടുവട്ടം, കൊപ്പം, തൃത്താല കൊപ്പം, മുതുതല, കൊടിക്കുന്ന്, വെള്ളിയാങ്കല്ല്, തൃത്താല വഴി വാവനൂർ സെൻ്ററിൽ എത്തിച്ചേർന്നു.

സംസ്ഥാന കമ്മിറ്റി അംഗം എസ്.സുഭാഷ് ചന്ദ്രബോസ് ക്യാപ്റ്റനും, ജില്ലാ നിർവ്വാഹക സമിതിയംഗം അംഗം യു.രാജഗോപാല്‍ മാനേജരുമായ   കൊടിമര ജാഥ ഷൊറണൂർ നെടുങ്ങോട്ടൂരില്‍ ജില്ലാ സെക്രട്ടറി എം.ആര്‍ മുരളി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് കുളപ്പുള്ളി, വാടാനാംകുറുശ്ശി, ഓങ്ങല്ലൂര്‍, പട്ടാമ്പി, ഞാങ്ങാട്ടിരി വഴി വാവനൂർ സെൻ്ററിൽ എത്തിച്ചേർന്നു. വൈകിട്ട് സ്വാഗത സംഘം ചെയര്‍മാന്‍  ടി.പി മുഹമ്മദ് വാവനൂർ സെൻ്ററിൽ പതാക ഉയര്‍ത്തി. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

കേരള കർഷക സംഘം ജില്ലാ സമ്മേളനം തിങ്കളാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനത്തോടെ തുടക്കം കുറിക്കും. സി.പി.ഐ.എം സംസ്ഥാന സെകട്ടേറിയേറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, സംസ്ഥാന പ്രസിഡൻ്റ് എം.വിജയകുമാർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.കെ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.

സമ്മേളനത്തിൽ ജില്ലയിലെ 15 ഏരിയാ കമ്മിറ്റികളിൽ നിന്നായി 350 പ്രതിനിധികളും, ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം