(പ്രതീകാത്മക ചിത്രം)
ഷൊർണൂർ- തൃശൂർ റൂട്ടിൽ വെട്ടിക്കാട്ടിരി കഫേ മക്കാനിക്ക് സമീപമാണ് അപകടം. തൃശൂരിൽ നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കുളപ്പുള്ളിയിൽ നിന്ന് തൃശൂരിലേക്ക് എം. സാൻ്റ് കയറ്റിപ്പോയിരുന്ന ടോറസ് ലോറിയും ഇന്ന് രാത്രി എട്ട് മണിയോടെയാണ് കൂട്ടിയിടിച്ചത്.
ലോറിക്കടിയിൽ കുടുങ്ങിയ ബൈക്ക് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ചെറുതുരുത്തി പോലിസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ബൈക്ക് യാത്രക്കാരൻ തൃക്കടീരി കാരാട്ടുകുർശ്ശി ശിവദം വീട്ടിൽ ശ്രീകുമാർ (52) ആണ് മരിച്ചത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
പതിവായി അപകടം നടക്കുന്ന മേഖലയാണിത്. ഒരാഴ്ച മുമ്പ് സ്വകാര്യ ബസും ആംബുലൻസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
Tags
Accident
