ബ്രഹ്മാനന്ദ ശിവയോഗി അർഹിക്കുന്ന രീതിയിൽ അടയാളപ്പെടുത്തപ്പെട്ടില്ലെന്ന് പ്രൊഫ.എം.എം നാരായണൻ

കേരളീയ നവോത്ഥാന ചരിത്രത്തിൽ ചില ധാരകൾ സ്മരിക്കപ്പെടുകയും മറ്റു ചിലത് അവഗണിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും നവോത്ഥാന നായകരിൽ ഏറെ ശ്രദ്ധേയനാകേണ്ട ബ്രഹ്മാനന്ദ ശിവയോഗി അർഹിക്കുന്ന രീതിയിൽ അടയാളപ്പെടുത്തപ്പെട്ടില്ല എന്നത് സത്യമാണെന്നും പ്രൊഫ.എം.എം നാരായണൻ പറഞ്ഞു.  

പട്ടാമ്പി കൊപ്പം അഭയത്തിൽ ശിവയോഗി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയും മതവും സമൂഹ തലത്തിൽ നിന്നകന്നു പോയെങ്കിലും വ്യക്തി ജീവിതത്തിൽ  ശക്തി പ്രാപിക്കുന്ന ഇക്കാലത്ത്, വലതുപക്ഷ ശക്തികൾ അവയെ സംയോജിപ്പിക്കാൻ പരിശ്രമിക്കുന്ന ഈ ചരിത്ര സന്ധിയിൽ ശിവയോഗിയുടെ ചിന്തകൾ പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബ്രഹ്മാനന്ദ ശിവയോഗി സ്മൃതിയുടെ ആഭിമുഖ്യത്തിൽ കൊപ്പം അഭയത്തിൽ നടന്ന ശിവയോഗി ജയന്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവയോഗി സ്മൃതി പ്രസിഡന്റ് സി.പി കാർത്തികേയൻ അധ്യക്ഷനായിരുന്നു. മുതിർന്ന ശിവയോഗി ആശയ പ്രചാരകരായ സി.കെ വേലായുധൻ, അഭയം കൃഷ്ണൻ, വി.കെ നാരായണൻ എന്നിവരെ ഡോ.സുജയ ആദരിച്ചു. ശിവയോഗിയും ശ്രീനാരായണ ഗുരുവും എന്ന വിഷയത്തിൽ ഡോക്ടർ പ്രഭാകരൻ പഴശ്ശി സംസാരിച്ചു. 

താജിഷ് ചേക്കോട് സാമൂഹിക പരിഷ്കര്‍ത്താവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന  കൊല്ലക്കണ്ണന്‍ ചാത്തൻ മാസ്റ്റരെയും, കെ.പുരം സദാനന്ദൻ, കെ. ദാമോദരനേയും, പ്രൊഫസര്‍ കെ.സി അരുണ, വി.ടി  ഭട്ടതിരിപ്പാടിനെയും  സുമേഷ് നിഹാരിക, ആര്യ പള്ളത്തെയും, അഡ്വ.പി. റിൻഷിദ, വക്കാം മൗലവി- ചേകന്നൂർ മൗലവി എന്നിവരെയും അനുസ്മരിച്ചു പ്രഭാഷണം നടത്തി. എസ്.രമണൻ സ്വാഗതവും ചേരാമംഗലം ചാമുണ്ണി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം