സീനിയർ സിറ്റിസൺ ഫോറം പട്ടാമ്പി യൂണിറ്റ് ഓണാഘോഷം നടന്നു. മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷം പട്ടാമ്പി നഗരസഭാധ്യക്ഷൻ ടി.പി ഷാജി ഉദ്ഘാടനം ചെയ്തു.
പണി പൂർത്തിയായി വരുന്ന പുതിയ നഗരസഭാ മന്ദിരം പ്രവർത്തനമാകുമ്പോൾ, നിലവിലെ നഗരസഭയുടെ ബിൽഡിങ്ങിൽ സിറ്റിസൺ ഫോറത്തിനു ഓഫീസ് സൗകര്യങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
യൂണിറ്റ് പ്രസിഡണ്ട് ഡോക്ടർ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. അബ്ദുള്ളക്കുട്ടി, എം.രാജഗോപാല മേനോൻ, കൗൺസിലർമാരായ ജിതേഷ് മോഴികുന്നം, ടി.പി ഉസ്മാൻ, പി.ഗിരിജ, പി.വിജയകുമാർ എന്നിവർ സംസാരിച്ചു.
Tags
പ്രാദേശികം
