മുളയങ്കാവ് ടൗൺ നവീകരണ പ്രവർത്തികൾക്ക് ഒരു കോടി രൂപ; സർവ്വേ ആരംഭിച്ചു

സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ച മുളയങ്കാവ് ടൗൺ നവീകരണ പ്രവർത്തികളുടെ സർവ്വേ നടപടികൾ ആരംഭിച്ചു. മരങ്ങൾ മുറിച്ചു മാറ്റി പരമാവധി വീതി കൂട്ടിയാണ് പ്രവൃത്തി നടക്കുന്നത്. മുഹമ്മദ് മുഹസിൻ എം.എൽ.എ നൽകിയ ബജറ്റ് നിർദ്ദേശത്തെ തുടർന്നാണ് ഒരു കോടി രൂപ അനുവദിച്ചത്. 

മുളയങ്കാവ് ടൗണിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗത സൗകര്യം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ടൗൺ നവീകരണത്തോടെ പ്രദേശത്തിന്റെ വികസനത്തിന് കൂടുതൽ വേഗം കൈവരുമെന്നാണ് പ്രതീക്ഷ. 

മുളയങ്കാവ് ടൗണിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ മുളയങ്കാവ് കാളവേലയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ടൗണിന്റെ വികസനത്തിനും പ്രത്യേക പരിഗണന നൽകും. രണ്ടാം ഘട്ടമെന്ന നിലയിൽ മുളയങ്കാവ് - ചെർപ്പുളശ്ശേരി റോഡിനു സർക്കാരിലേക്ക് പ്രൊപോസൽ നൽകിയിട്ടുണ്ട്. ടൌൺ നവീകരണ ചുമതല പൊതു നിരത്തു വിഭാഗം ഷൊർണ്ണൂരിനാണ്.

YouTube channel link...

https://youtu.be/JVRpsf1Tmow?si=Udqep7WqQBD0OUdY

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം