യുവ പണ്ഡിതൻ സയ്യിദ് അലി അബ്ബാസ് തങ്ങൾ മരണപ്പെട്ടു

ആത്മീയ, വിദ്യാഭ്യാസ, സുന്നി പ്രാസ്ഥാനിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന യുവപണ്ഡിതന്‍ ചാലിശ്ശേരി കാദിരിയാ ഹൗസില്‍ സയ്യിദ് അലി അബ്ബാസ് ഫാളിലി അല്‍ അര്‍ശദി (36) മരണപ്പെട്ടു. 

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒരാഴ്ച മുമ്പ് നടന്ന നബിദിന റാലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പടിഞ്ഞാറങ്ങാടി അയ്യൂബി എജുസിറ്റി വൈസ് പ്രസിഡന്റ്, എസ്.വൈ.എസ് തൃത്താല സോണ്‍ എക്‌സിക്യൂട്ടീവ് അംഗം, കൗണ്‍സില്‍ ഫോര്‍ അര്‍ശദി സ്‌കോളേഴ്സ് ഫിനാന്‍സ് സെക്രട്ടറി, ഫാളിലി അസോസിയേഷന്‍ പ്രസിഡന്റ്, ചാലിശ്ശേരി യു.എ അക്കാദമി പ്രസിഡന്റ്, കൂറ്റനാട് മുസ്ലിം ജമാഅത്ത് ട്രസ്റ്റ് ചെയര്‍മാന്‍, കൊഴിക്കര കാം ഖുര്‍ആന്‍ അക്കാദമി വൈസ് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃപദവികള്‍ വഹിച്ചിരുന്നു. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആത്മീയ മജ്ലിസുകള്‍ സ്ഥാപിക്കുന്നതിനും നേതൃത്വം നല്‍കി. ചെറുപ്രായത്തില്‍ തന്നെ വിവിധ മേഖലകളില്‍ സേവന നിരതനായിരുന്ന തങ്ങളുടെ അപ്രതീക്ഷിത വിയോഗത്തിൻ്റെ നടുക്കത്തിലാണ് നാട്. 

പിതാവ്: ചാലിശ്ശേരി സയ്യിദ് അലവി തങ്ങള്‍. 

മാതാവ്: പരേതയായ നഫീസ.

ഭാര്യ: സയ്യിദത്ത് റശീദ ബീവി.

മക്കള്‍: ഫാത്വിമ ഹബീബ, ഫാത്വിമ ഹനീന,  മുഹമ്മദ് രിള, മുഹമ്മദ് ഇബ്രാഹിം ബാദുഷ, സയ്യിദ് അലവി.

ഖബറടക്കം ഇന്ന് (വ്യാഴം) വൈകിട്ട് 4 മണിക്ക് ചാലിശ്ശേരിയില്‍ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം