തുളസീദളം സാഹിത്യ പുരസ്‌കാരം പി.ആർ നാഥന്: സമർപ്പണം സെപ്റ്റംബർ 21ന്.

പിഷാരോടി സമാജം ഏർപ്പെടുത്തിയ തുളസീദളം സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരൻ പി.ആർ നാഥന്  സമ്മാനിക്കും.

സെപ്തംബർ 21 ഞായറാഴ്ച്ച രാവിലെ 9.30ന് തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ  ഹൈക്കോടതി ജഡ്‌ജി പി.വി  കുഞ്ഞികൃഷ്ണൻ അവാർഡ് സമ്മാനിക്കും.

അതോടൊപ്പം  തുളസീദളത്തിൽ എഴുതുന്ന മികച്ച എഴുത്തുകാർക്കുള്ള സർഗ്ഗ പ്രതിഭാ പുരസ്‌കാരം രാജഗോപാലൻ ആനായത്തിനും  സമ്മാനിക്കും.

തുടർന്ന് വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടക്കുമെന്ന് ജനറൽ സെക്രട്ടറി കെ.പി ഹരികൃഷ്ണൻ അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം