തൃത്താല അസംബ്ലി മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കൂറ്റനാട് പ്രസ് ക്ലബ് അംഗങ്ങളുടെ ഐ.ഡി കാർഡ് വിതരണം ചെയ്തു.
ചാലിശ്ശേരി, തൃത്താല പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒമാരായ എം.മഹേന്ദ്രസിംഹൻ, മനോജ് ഗോപി എന്നിവരാണ് ഐ.ഡി കാർഡുകൾ വിതരണം നടത്തിയത്.
കൂറ്റനാട് ഗുരുവായൂർ റോഡിൽ പെട്രോൾ പമ്പിൻ്റെ തൊട്ടടുത്തുള്ള ബ്ലൂഡയമണ്ട് ബിൽഡിംഗിലാണ് പ്രസ് ക്ലബ് പ്രവർത്തിക്കുന്നത്. കെട്ടിട ഉടമ ഇ.വി മുഹമ്മദ് മുഖ്യാതിഥിയായി.
പ്രസ് ക്ലബ് പ്രസിഡൻ്റ് സി. മൂസ അധ്യക്ഷനായി. മാധ്യമ പ്രവർത്തകരായ ടി.വി.എം അലി, കെ.ജി സണ്ണി, അഷറഫ് ദേശമംഗലം, കെ.വിനോദ്, മധു കൂറ്റനാട്, എസ്.എം അൻവർ, പ്രദീപ് ചെറുവാശേരി, ഷിബിൻ, വീരാവുണ്ണി മുള്ളത്ത്, ഉമാശങ്കർ എഴുമങ്ങാട്, ടി.വി അബൂബക്കർ മല, എ.സി ഗീവർ ചാലിശ്ശേരി, റഹീസ് പെരുമണ്ണൂർ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ സ്വാഗതവും, ട്രഷറർ രഘു പെരുമണ്ണൂർ നന്ദിയും പറഞ്ഞു.
വീഡിയോ കാണാം
https://youtu.be/r4D1D5zdv_U?si=yk2a94YKjXDrMOMb
