ചാലിശ്ശേരി എം.എം. എ.എൽ.പി സ്കൂളിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി 'നൂറാം വർഷത്തിൽ നൂറ് മേനി' എന്ന അക്കാദമിക് പരിപാടി സംഘടിപ്പിച്ചു.
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല ഓഫീസർ സിജുതോമസ് ഉദ്ഘാടനം ചെയ്തു. മാനേജർ എം.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
തൃത്താല എ.ഇ.ഒ കെ.പ്രസാദ്, പ്രധാനധ്യാപകൻ ബാബു നാസർ, പി.ടി.എ പ്രസിഡണ്ട് ഷമീർ തച്ചറായിൽ, ജയശ്രീ, കെ.ഫർസാന, നീനുപോൾ, എ.എം നൗഷാദ്, വി.മുസ്തഫ, കെ.ടി അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു.
പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സ്കൂളിനു വേണ്ടി ഓഡിറ്റോറിയം നിർമ്മിക്കും. ഇതിനു വേണ്ടി എം.എസ് സാദിഖ്, ശശി കരിപ്പാലി എന്നിവരിൽ നിന്ന് പി.ടി.എ പ്രസിഡൻ്റ് ആദ്യ സംഭാവന സ്വീകരിച്ചു.
Tags
Education
