തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ പി.ഡി.പി മത്സരിക്കും

പട്ടാമ്പിയിൽ നടന്ന പി.ഡി.പി ജില്ലാ നേതൃയോഗം സംസ്ഥാന വൈസ് ചെയർമാൻ സിയാവുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് ഹിഷാം അലി അധ്യക്ഷത വഹിച്ചു.

പാലക്കാട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സ്ഫോടനത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സമഗ്ര അന്വേഷണം വേണമെന്ന് സിയാവുദ്ധീൻ ആവശ്യപ്പെട്ടു. വരുന്ന പഞ്ചായത്ത് ത്രിതല തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. 

സെക്രട്ടേറിയറ്റ് അംഗങ്ങളായ മുത്തുമൗലവി, ഷാഹുൽ ഹമീദ്, ജില്ലാ ഭാരവാഹികളായ ഷംസുദ്ദീൻ തൃത്താല, മുഹമ്മദ് ഒറ്റപ്പാലം,  ഖാസിം മലമ്പുഴ, റഹ്മാൻ കുരുക്കൾ, സലിം കരിമ്പ, യഹിയ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അബൂബക്കർ സ്വാഗതവും ട്രഷറർ മൊയ്‌തീൻ മാത്തൂർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം