മുണ്ടശ്ശേരി അവാർഡ് സുധ തെക്കേ മഠത്തിന്

പൊതുവിദ്യാലയങ്ങളിലെ അധ്യാപകരായ എഴുത്തുകാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന പ്രഫ.ജോസഫ് മുണ്ടശ്ശേരി അവാർഡ് സുധ തെക്കേമഠത്തിന്. നടുവട്ടം ഗവ.ജനത ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. സുധ തെക്കേമഠത്തിന്റെ 'സ്വോഡ് ഹണ്ടർ -01' എന്ന ബാലസാഹിത്യ കൃതിക്കാണ് പുരസ്കാരം. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം നാളെ സമ്മാനിക്കും.

അഭിനേത്രിയും നർത്തകിയും മോഡലും തിരക്കഥാകൃത്തും സംവിധായികയുമാണ് സുധ തെക്കേമഠം. 'ലതാനിലയം, ഒറ്റപ്പാലം പി.ഒ' എന്ന ചെറുകഥാ സമാഹാരത്തിന് 2024ലെ അധ്യാപക ലോകം അവാർഡ് ലഭിച്ചിരുന്നു. ചെറുകഥക്കുള്ള കമലാ സുരയ്യ പുരസ്കാരവും നേടിയിട്ടുണ്ട്. ഡി.സി.യുടെ പ്രണയ നോവൽ മത്സരത്തിൽ ഏറ്റവും മികച്ച അഞ്ചു നോവലുകളിൽ ഒന്നായി സുധയുടെ 'നേർപാതി' തെരഞ്ഞെടുത്തിരുന്നു.

ഒറ്റപ്പാലം കോതകുർശ്ശി തെക്കേമഠം ശിവദാസൻ നെടുങ്ങാടിയുടെയും ഭാഗീരഥി കോവിലമ്മയുടെയും മകളാണ്. ഭർത്താവ്: രാജീവ് പള്ളത്ത്. മക്കൾ: രാകേന്ദു, അനിരുദ്ധ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം