മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ നേതൃത്വത്തിൽ പട്ടാമ്പി മണ്ഡലത്തിൽ നടപ്പാക്കുന്ന ഫ്രീ എൻട്രൻസ് അറ്റ് ശ്രദ്ധ ക്ലാസുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടൂ (സയൻസ് ) പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. രണ്ട് മാസം നീണ്ട് നിൽക്കുന്ന ഫ്രീ എൻട്രൻസ് ആറ്റ് ശ്രദ്ധ എന്ന സൗജന്യ മെഡിക്കൽ എൻജിനീയറിങ് ഫൗണ്ടേഷൻ കോഴ്സ് എല്ലാ ഞായറാഴ്ച്ചകളിലുമായിരിക്കും നടക്കുക.
പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യയിലെ വിവിധ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് വേണ്ടി വിദ്യാർത്ഥികളെ തയ്യാറെടുപ്പിക്കുക എന്നതാണ് ഫ്രീ എൻട്രൻസ് അറ്റ് ശ്രദ്ധയുടെ ലക്ഷ്യം.
എൻട്രൻസ് ലെവൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അഭിമുഖീകരിക്കുമ്പോൾ വിദ്യാർഥികൾ നിർബന്ധമായും അറിയേണ്ട അടിസ്ഥാനപരമായ കാര്യങ്ങളെല്ലാം വിദ്യാർത്ഥികൾക്ക് കൃത്യമായി പഠിപ്പിച്ചു കൊടുക്കുക എന്നതാണ് എൻട്രൻസ് ഫൗണ്ടേഷൻ ക്ലാസ്സുകളിലൂടെ ലക്ഷ്യം വെക്കുന്നത്.
താത്പര്യമുള്ള വിദ്യാർത്ഥികൾ 2025 സെപ്തംബർ 10ന് മുമ്പായി താഴെ കാണുന്ന ലിങ്കിൽ അപേക്ഷിക്കേണ്ടതാണ്.
https://shradhaonline.org/medical-entrance/register
മുഹമ്മദ് മുഹ്സിൻ എം.എൽ.എ 2025 സെപ്റ്റംബർ 13 ശനിയാഴ്ച്ച "ഫ്രീ എൻട്രൻസ് അറ്റ് ശ്രദ്ധ" ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
അപേക്ഷിക്കാനുള്ള ലിങ്ക് :
Shradhaonline.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 8078570070, 9061431924 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
