നടുവട്ടം ഗവൺമെന്റ് ജനത ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ കൊപ്പം അഭയം സന്ദർശിച്ചു.
സമൂഹത്തെ വയോജന സൗഹൃദ അന്തരീക്ഷമാക്കി മാറ്റുന്നതിനും അവരുടെ പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനും ഈ സന്ദർശനം വിദ്യാർത്ഥികളെ സഹായിച്ചു. രക്ഷാധികാരി അഭയം കൃഷ്ണൻ വിദ്യാർത്ഥികളോട് അഭയത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും അഭയം എന്ന സ്ഥാപനം വളർന്നു വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും സംസാരിച്ചു.
ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.സാബിറ സന്നിഹിതയായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി.പ്രദീപ് കുട്ടികളെ സദസ്സിന് പരിചയപ്പെടുത്തി. അധ്യാപകൻ പഴനിയപ്പൻ സംസാരിച്ചു. കുട്ടികൾ മധുരപലഹാരങ്ങളും മിഠായികളും വിതരണം ചെയ്യുകയും അന്തേവാസികളോടൊപ്പം പാട്ടുപാടിയും കഥ പറഞ്ഞും സന്ദർശനം ആഘോഷമാക്കി.
Tags
Education
