കൊച്ചി മെട്രോ വൻ കുതിപ്പിൽ

കൊച്ചി മെട്രോ സർവീസ് വൻ കുതിപ്പിൽ! ദിനം പ്രതി ലക്ഷത്തിലേറെ യാത്രക്കാരാണ് മെട്രോയെ ഇപ്പോൾ ആശ്രയിക്കുന്നത്.

ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയതിൻ്റെ റെക്കോർഡ് ആഗസ്റ്റിലാണ് രേഖപ്പെടുത്തിയത്. 34.10 ലക്ഷം പേരാണ് കഴിഞ്ഞ മാസം മെട്രോയിൽ യാത്ര ചെയ്തത്. ജൂണിൽ മെട്രോയിലെ യാത്രക്കാർ 28.94 ലക്ഷമായിരുന്നു. ജൂലൈയിൽ ഇത് 32.14 ലക്ഷമായി ഉയർന്നു.

മെട്രോ സർവീസ് തുടങ്ങിയ വർഷം മുതൽ തന്നെ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ ദിവസം  ശരാശരി ഒരു ലക്ഷത്തിലേറെപ്പേരാണ് മെട്രോയിൽ യാത്ര ചെയ്യുന്നത്. മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഫീഡർ സർവീസുകൾ തുടങ്ങിയത് യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. തുടർ യാത്രയ്ക്ക് ഇലക്ട്രിക് ബസ് സർവീസ് ഉൾപ്പെടെ മെട്രോ സ്റ്റേഷനുകളിൽ ഇപ്പോൾ ലഭ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം