തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ഉമ്മയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറാണ് അപകടത്തിൽപെട്ടത്.
മൂക്കുതല ചേലക്കടവ് പുറയാക്കാട്ട് വീട്ടിൽ ഖദീജ (45)യാണ് മരിച്ചത്. ചിയാന്നൂർ പാടത്ത് ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയുടെ മുൻവശത്തായിരുന്നു അപകടം. പുറയാക്കാട്ട് അബൂബക്കറാണ് ഖദീജയുടെ ഭർത്താവ്.
സ്കൂട്ടർ ഓടിച്ചിരുന്ന മകൾ ഹസ്‌നയെ ഗുരുതര പരുക്കുകളോടെ തൃശ്ശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags
Accident
