ഹൗ ! ബല്ലാത്ത ക്രൂരത !

കേരളം ഇന്നേവരെ കേൾക്കാത്ത കഥകളാണ് പത്തനംതിട്ടയിൽ നിന്ന് പുറത്തുവരുന്നത്. പ്രതിക്കൂട്ടിൽ നിൽക്കുന്നത് യുവ ദമ്പതികൾ! ഇരകളായത് ബന്ധുക്കളായ രണ്ടു യുവാക്കൾ!

പത്തനംതിട്ട കോയിപ്രം ചരൽക്കുന്നിലെ യുവദമ്പതികൾ യുവാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വഴിത്തിരിവുകൾ നിരവധി. ഹണി ട്രാപ്പിൽ കുടുക്കി യുവാക്കളെ മർദ്ദിച്ചെന്ന രീതിയിലാണ് ആദ്യം കഥകൾ പുറത്തുവന്നത്. എന്നാൽ, മർദ്ദനമേറ്റവർക്ക് രശ്മിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പുതിയ വിവരം. ഇക്കാര്യം രശ്മിയുടെ ഭർത്താവ് ജയേഷിന് അറിയാമായിരുന്നു.

യുവാക്കളും ജയേഷും ബാംഗ്ളൂരിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്നവരാണ്. യുവാക്കളും രശ്മിയുമായുള്ള സ്വകാര്യ ചാറ്റുകൾ ജയേഷ് കണ്ടിരുന്നു. യുവാക്കളിലൊരാളുടെ കൈവശം രശ്മിയുമായുള്ള സ്വകാര്യ ദൃശ്യങ്ങളുണ്ടെന്നും ജയേഷിന് സംശയമുണ്ടായിരുന്നു. ഇതോടെ പക വർധിച്ചു. ഇതിൻ്റെ പേരിൽ ജയേഷും രശ്മിയും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ രശ്മി കുറ്റസമ്മതം നടത്തി മാപ്പിരന്നു. ഇതിനുപിന്നാലെ രണ്ടുപേരെയും തനിക്ക് ഇവിടെ കിട്ടണമെന്ന് ജയേഷ് രശ്മിയോട് ആവശ്യപ്പെട്ടു. തുടർന്നാണ് രശ്മിയെ ഉപയോഗിച്ച് രണ്ടുപേരെയും വ്യത്യസ്ത ദിവസങ്ങളിലായി വീട്ടിലേക്ക് വിളിച്ചുവരുത്തി കേട്ടുകേൾവി ഇല്ലാത്ത തരത്തിൽ ക്രൂരമായി മർദ്ദിച്ചത്.

തിരുവോണദിവസം തന്റെ വീട്ടിൽ കൂടാമെന്ന് പറഞ്ഞാണ് ജയേഷും രശ്മിയും റാന്നി സ്വദേശിയെ വിളിച്ചു വരുത്തിയത്. എന്നാൽ, വീട്ടിലെത്തിയതിന് പിന്നാലെ കുരുമുളക് സ്പ്രേ അടിച്ച് മർദ്ദനം തുടങ്ങി. കൈകാലുകൾ കൂട്ടിക്കെട്ടി കെട്ടിത്തൂക്കി. നഖം പിഴുതെടുക്കാൻ ശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന ഇരുമ്പ് വടി, പൈപ്പ് റെഞ്ചർ, സൈക്കിൾ ചെയിൻ എന്നിവ ഉപയോഗിച്ചെല്ലാം മർദ്ദനം തുടർന്നു. 

ഓരോ ആയുധവും രശ്മി എടുത്തു കൊടുക്കുകയും ജയേഷ് ഇത് ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങളെല്ലാം രശ്മി മൊബൈൽ ഫോണിൽ പകർത്തി. ഇതിനുശേഷം വിരലുകളിൽ മൊട്ടുസൂചി അടിച്ചുകയറ്റി. പരാതിക്കാരന്റെ ജനനേന്ദ്രിയും വലിച്ചുപിടിച്ച് ഇതിൽ 23 തവണ സ്റ്റാപ്ലർ കൊണ്ട് പിന്നടിച്ചും ക്രൂരത തുടർന്നു. അവശനായ യുവാവിനെ ഇരുവരും ചേർന്ന് സ്കൂട്ടറിൽ ഇരുത്തിയാണ് പുറത്തു കൊണ്ടുപോയി തള്ളിയത്. സെപ്ത‌ംബർ അഞ്ചിന് റാന്നി സ്വദേശിയെയും സമാനമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ റാന്നി സ്വദേശി പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 

പോലീസിനേയും നാട്ടുകാരേയും വഴിതെറ്റിക്കാനാണ് പല തരത്തിലുള്ള കഥകൾ പ്രതികൾ പുറത്തു പറഞ്ഞത്. സംഭവം ഹണി ട്രാപ്പാണെന്നും ആഭിചാരക്രിയ ആണെന്നുമൊക്കെ പ്രചരിപ്പിച്ച് വഴിതിരിച്ചു വിടാനുള്ള ശ്രമം നടന്നെങ്കിലും ഫലപ്രദമായാണ് പൊലീസ് അതെല്ലാം പൊളിച്ചത്. യുവാക്കളുടെ പരാതിയെ തുടർന്ന് കോയിപ്രം കുറവൻകുഴി മലയിൽ വീട്ടിൽ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവരെ ആറന്മുള പൊലീസ് പിടികൂടി.

സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ജയേഷിന്റെ രഹസ്യ ഫോൾഡറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇത് വീണ്ടെടുക്കാൻ ശ്രമം തുടരുന്നു. ജനനേന്ദ്രത്തിൽ സ്റ്റാപ്ലർ അടിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിലാണ് സൂക്ഷിച്ചിരിക്കുന്നത്. പലതവണ തെറ്റായി പാസ്സ്‌വേർഡ് അടിച്ചാൽ ഫോൾഡർ തന്നെ ഡിലീറ്റ് ആയിപ്പോകുമെന്നും പൊലീസ് പറയുന്നു. ജയേഷും രശ്മിയും നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്. ഞായറാഴ്ച വൈകിട്ടോടെ ജയേഷിനെ ചരൽക്കുന്നിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം