ഹരിതോത്സവം സംഘടിപ്പിച്ചു

പട്ടാമ്പി കൊടലൂർ മുസ്ലിം ലീഗ് കമ്മിറ്റി മേഖലാതല ഹരിതോത്സവം സംഘടിപ്പിച്ചു. സെപ്തംബർ 25, 26, 27തീയതികളിൽ പാലക്കാട് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രവാസി ലീഗ് പാലക്കാട് ജില്ലാ പ്രസിഡണ്ട് കെ.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹൈദർ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഇസ്മായിൽ വിളയൂർ മുഖ്യപ്രഭാഷണം നടത്തി. 

പി.മൊയ്തീൻകുട്ടി, പി.മുഹമ്മദ് കുട്ടി, അനസ് കൊടലൂര്‍, മുനീറാ ഉനൈസ്, സൈദലവി വടക്കേതിൽ, പി.അബൂബക്കർ, അസീസ് പതിയിൽ, കെ. മൊയ്തീൻകുട്ടി ഹാജി തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം