മുൻ കെ.പി.സി.സി സെക്രട്ടറി പി.ജെ പൗലോസ് നിര്യാതനായി

മുൻ കെ.പി.സി.സി സെക്രട്ടറിയും പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ജെ പൗലോസ് (79) അന്തരിച്ചു.

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡണ്ട്, പാലക്കാട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്, ഡി.സി.സി സെക്രട്ടറി, ഡി.സി.സി വൈസ് പ്രസിഡണ്ട്, നിലവില്‍ കെ.പി.സി.സി മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

‪‪‪‪‪‪‪‪‪‪പാലക്കാട് മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നിന്ന് കുടുംബാംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് വിലാപ യാത്രയായി മൃതദേഹം തെങ്കരയിലെ വീട്ടിൽ എത്തിച്ചു. സംസ്കാരം വ്യാഴാഴ്ച നടക്കും.

ഭാര്യ : ലീലാമ്മ. 

മക്കള്‍ : ജോഷി പോള്‍,

മിനി പോള്‍, സൗമിനി. 

മരുമക്കള്‍: ജോജു, ബാബു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം