വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിലെ ശാസ്ത്രോത്സവം വി.കെ.എം യു.പി സ്കൂൾ പ്രധാനാദ്ധ്യാപിക ടി.ശ്രീലത ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേളകൾ വിദ്യാർത്ഥികളുടെ ശാസ്ത്ര പരമായ കഴിവുകൾ തെളിയിക്കാനുള്ള വേദിയായി. ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ പ്രതിഭകൾ മാറ്റുരച്ചു. എം.പി.ടി.എ വൈസ് പ്രസിഡൻ്റ് കെ.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.
സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ, സ്കൂൾ ലീഡർ കെ.ജിഷ്ണ എന്നിവർ ആശംസകൾ നേർന്നു.വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും നടത്തി. ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ സ്വാഗതവും സി.ആർദ്ര നന്ദിയും പറഞ്ഞു.
Tags
Education
