പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ഹിന്ദി വകുപ്പിനു കീഴിൽ സെമിനാർ സംഘടിപ്പിച്ചു. ഹിന്ദി ഭാഷാ വാരാചാരണത്തിൻ്റെ ഭാഗമായി നടന്ന സെമിനാർ ഹിന്ദി ഭാഷയുടെ പ്രാധാന്യം ചർച്ച ചെയ്തു.
പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ എസ്.എൻ.ഡി.പി വൈ.എസ്.എസ് കോളേജ് ഹിന്ദി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.കെ. അജിത് വിഷയാവതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി കെ.ലിഷ അധ്യക്ഷയായി.
അഡ്മിനിസ്ട്രേറ്റർ എസ്.എ കരീം തങ്ങൾ, ഐക്യു.എസി കോ-ഓഡിനേറ്റർ ഫാത്തിമ ഹസനത്ത്, അസിസ്റ്റൻറ് പ്രൊഫസർമാരായ സി.യു. അനുരോഷ, പി.ആർ രമ്യ, ടി.സുജിത, പി.ജി ഷീജ പി.ഷഫ്ന തുടങ്ങിയവർ സംസാരിച്ചു.
Tags
Education
