ഇന്നലെ ഉച്ചയോടെ കാണാതായ യുവതിയെയാണ് ഇന്ന് വൈകുന്നേരം ആറരയോടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂർ ജില്ലയിലെ വരവൂർ പിലക്കാട് ചുള്ളിപ്പറമ്പിൽ വീട്ടിൽ ഗോവിന്ദൻ ഉഷ ദമ്പതികളുടെ മകൾ ഗ്രീഷ്മ ( 24 ) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. അവിവാഹിതയാണ്. വരവൂർ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനടുത്തുള്ള മഞ്ഞച്ചിറ കുളത്തിലാണ് ജഡം കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടു കൂടി ഗ്രീഷ്മയെ കാണാനില്ലെന്ന് എരുമപ്പെട്ടി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിൽ മഞ്ഞച്ചിറ കുളക്കടവിൽ ഗ്രീഷ്മ ധരിച്ചിരുന്ന ചെരുപ്പ് കണ്ടെത്തി.
തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിലാണ് ജഡം ലഭിച്ചത്. ഗ്രീഷ്മയുടെ വീടും മഞ്ഞച്ചിറ കുളവും തമ്മിൽ മൂന്ന് കിലോമീറ്റർ ദൂരമുണ്ട്. എരുമപ്പെട്ടി പോലീസും ചെറുതുരുത്തി പോലീസും മേൽ നടപടികൾ സ്വീകരിച്ചു.
Tags
ചരമം Death
