പട്ടാമ്പി ലയൺസ് ക്ലബ്ബിന്റെ ഹ്യുമാനിറ്റേറിയൻ പദ്ധതിയിലൂടെ ഓങ്ങല്ലൂർ മേഞ്ചിത്തറ മോഴിയോട്ട് അംഗനവാടിയിലേക്ക് ഫർണ്ണീച്ചറുകൾ നൽകി.
പട്ടാമ്പി ലയൺസ് ക്ലബ് പ്രസിഡന്റ് ഇ.കെ ബാബു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അംഗനവാടി ടീച്ചർ വി.പി തങ്കമ്മ, ഇ.പി സുമ, ലയൺസ് ക്ലബ് സെക്രട്ടറി കെ. ജയകൃഷ്ണൻ, സർവീസ് ചെയർപേഴ്‌സൺ കെ. മനോജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മേശയും കസേരകളുമടങ്ങുന്ന ഫർണീച്ചറുകളാണ് പദ്ധതിയിലൂടെ നൽകിയത്.
Tags
പ്രാദേശികം
