പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ വിഭാഗത്തിൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്.സി വിഭാഗത്തിലും ജനറൽ വിഭാഗത്തിലും കൂടി 293 കുട്ടികൾക്കാണ് ഇത്തവണ ആനുകൂല്യം നൽകിയത്. രണ്ട് വിഭാഗത്തിലും കൂടി 12 ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് വിനിയോഗിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെബു സദക്കത്തുള്ളയുടെ അധ്യക്ഷതയിൽ പ്രസിഡൻറ് പി.ബാലൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് മെമ്പർ മാളിയേക്കൽ ബാവ, ടി.മൊയ്തീൻകുട്ടി, കെ.പി ബാലൻ, വിനോദ് കാങ്കത്ത്, വി.അബ്ദുല്ലക്കുട്ടി, വാർഡ് മെമ്പർമാരായ നന്ദൻ, സിനി, റസിയ അബൂബക്കർ, കാർത്യായനി, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
പട്ടിത്തറ എൽ.പി സ്കൂൾ പ്രധാന അദ്ധ്യാപിക പ്രീത സ്വാഗതവും, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ പി.വി ഷാജഹാൻ നന്ദിയും പറഞ്ഞു.
Tags
Education
