ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ തുടങ്ങി.

സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷം തുടങ്ങി. വിവിധ ക്ഷേത്രങ്ങളിൽ ഇന്ന് രാവിലെ നൂറുകണക്കിന് വിശ്വാസികൾ ക്ഷേത്ര ദർശനം നടത്തി. ഗുരുവായൂരും ആറന്മുളയിലും ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ആഘോഷങ്ങളും ആരംഭിച്ചു. 

പുലർച്ചെ മൂന്നുമണിക്ക് നിർമ്മാല്യ ദർശനത്തോടെ ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി. ഇരുനൂറിലേറെ കല്യാണങ്ങൾക്കും ഇന്ന് ഗുരുവായൂരിൽ വേദിയായി. ഇന്ന് വൈകുന്നേരം സംസ്ഥാനത്തൊട്ടാകെ ശോഭയാത്ര ഉൾപ്പെടെയുളള വിവിധ ആഘോഷങ്ങൾ നടക്കും. പ്രശസ്തമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. 

ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഗുരുവായൂരിൽ ഇന്ന് രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തൃശൂർ നഗരത്തിൽ ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സ്വരാജ് റൌണ്ടിലും തേക്കിൻകാട് മൈതാനി, നായ്ക്കനാൽ പ്രദേശത്തും വാഹന പാർക്കിംഗിന് വിലക്കുണ്ട്. 3 മണി മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. 

ഘോഷയാത്ര തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. അത്യാവശ്യ സാഹചര്യത്തിലല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം