വുഷു കുങ് ഫു ഫെസ്റ്റിവൽ ചാമ്പ്യൻഷിപ്പ് : ലോഗോ പ്രകാശനം ചെയ്തു.

ഡിസംബർ 27, 28 തിയ്യതികളിൽ പട്ടാമ്പിയിൽ നടക്കുന്ന നാലാമത് നാഷണൽ ലെവൽ വുഷു കുങ് ഫു ഫെസ്റ്റിവൽ ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു.

മുഹമ്മദ്‌ മുഹ്സിൻ എം.എൽ.എ പ്രകാശനം നിർവഹിച്ചു. ഗ്രാൻ്റ് മാസ്റ്റർ സിഫു ഷബീർ ബാബു അധ്യക്ഷനായി. ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പുമായി ബന്ധപെട്ട പ്രവർത്തനങ്ങൾ തുടങ്ങിയതായി സംഘാടകർ അറിയിച്ചു. Wushu Kung Fu Organization Kerala യുടെ മേൽ നോട്ടത്തിൽ പട്ടാമ്പി YSK Academy of Martial Arts  ആണ് ഫെസ്റ്റിവൽ ഓർഗനൈസ് ചെയ്യുന്നത്.

വുഷു കുങ് ഫു രംഗത്തെ നിരവധി അക്കാഡമികൾ മാറ്റുരക്കുന്ന വുഷു കുങ് ഫു ഫെസ്റ്റിവൽ ചാമ്പ്യൻഷിപ്പ് കഴിഞ്ഞ 3 തവണയും സംഘാടന മികവ് കൊണ്ട് മികച്ച അഭിപ്രായം നേടിയിരുന്നു. ഈ വർഷവും വുഷു കുങ് ഫു മേഖലയിലെ അക്കാദമികൾക്കും  വിദ്യാർത്ഥികൾക്കും  ഫെസ്റ്റിവൽ ചാമ്പ്യൻഷിപ്പ് മികച്ച ഒരു അനുഭവം ആയിരിക്കുമെന്നും സംഘാടകർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം