ശതാഭിഷിക്തനായ കോൺഗ്രസ് നേതാവ് പി.സി ഗംഗാധരനെ മന്ത്രി എം.ബി.രാജേഷ് വീട്ടിലെത്തി ആദരിച്ചു. ചാലിശ്ശേരിയിൽ ഏഴു പതിറ്റാണ്ടോളം പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ നാട്ടുകാരുടെ പ്രിയപ്പെട്ട പി.സി ശതാഭിഷേക നിറവിൽ നിൽക്കുന്നതറിഞ്ഞാണ് മന്ത്രി എം.ബി രാജേഷ് വീട്ടിൽ എത്തിയത്.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, പ്രാദേശിക കോൺഗ്രസ് നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് മന്ത്രി ചുവന്ന ഷാൾ അണിയിച്ച് ഹാരാർപ്പണം നടത്തി ആശംസകൾ അറിയിച്ചത്.
ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിക്കൽ ചടങ്ങ് നടത്തുന്നതിൻ്റെ ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് മന്ത്രിയുടെ ആദരിക്കൽ നടന്നത്.
Tags
പ്രാദേശികം
