സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചു കയറി യാത്രക്കാരന് പരിക്ക്.

കൂറ്റനാട് ബസ് സ്റ്റാൻ്റിന് സമീപം ഇന്ന് വൈകുന്നേരത്താണ് അപകടം. മുന്നിൽ നിർത്തിയ ബസ്സിൻ്റെ പിറകിൽ നിന്ന സ്കൂട്ടറിലാണ് പിറകെ വന്ന സ്വകാര്യ ബസ് ഇടിച്ചു കയറിയത്.  

പരിക്കേറ്റ കൂറ്റനാട് ന്യൂ ബസാർ സ്വദേശി അബ്ദുൽ റഹീമിനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യാത്രക്കാരൻ്റെ കാലിനാണ് പരിക്ക് പറ്റിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  ബസ്സിനും സ്കൂട്ടറിനും  കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വീഡിയോ കാണാം... https://youtube.com/shorts/9_WI6FQ0KWQ?si=xoq9DUjyeZYJE1CH

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം