ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൂറ്റനാട് യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പാലക്കാട് ജില്ലാ കമ്മറ്റി അംഗം സുനിൽ കുഴൂരിന്റെ പതാക ഗാനത്തോടൊപ്പം യൂണിറ്റ് പ്രസിഡന്റ്‌ ബിനു അമേസ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. സമ്മേളനം വിളംബരം ചെയ്തു കൊണ്ട് ശുഭ്രപതാകയേന്തിയ പ്രവർത്തകർ കൂറ്റനാട് ടൗണിൽ പ്രകടനം നടത്തി.

തുടർന്ന് കൂറ്റനാട് പ്രസ് ക്ലബ്‌ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ ബിനു അമേസ് അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് മണ്ണിൽ പ്രാർത്ഥനയും യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബാബു മെമ്മറിസ് സ്വാഗതവും പറഞ്ഞു.

മേഖല പ്രസിഡന്റ്‌ ഷംനാദ് മാട്ടായ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് PRO ജിഷ്ണു അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന നേച്ചർ ക്ലബ്‌ കോ-ഓഡിനേറ്റർ മുദ്ര ഗോപി മുഖ്യ പ്രഭാഷണം നടത്തി.

വിവിധ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ ജേതാക്കളായ സുനിൽ കുഴുർ, വിശ്വനാഥൻ കൂറ്റനാട്, റഫീഖ് കോക്കൂർ, നൗഷാദ് ബിഗ് ബി എന്നിവർക്കും,  SSLC യിൽ സമ്പൂർണ്ണ എ-പ്ലസ് നേടിയ യൂണിറ്റ് അംഗം രഞ്ജിത്ത് മണ്ണിലിന്റെ മകൾ രുദ്ര ആർ നായരേയും അനുമോദിച്ചു.

സംഘടന റിപ്പോർട്ടും, ബൈലോ അവതരണവും മേഖല സെക്രട്ടറി സനൂപ് കുമ്പിടിയും, പ്രവർത്തന റിപ്പോർട്ട്‌ യൂണിറ്റ് സെക്രട്ടറി സന്തോഷ് ക്യാപ്ചുറയും, വരവ് ചെലവ് കണക്കുകൾ യൂണിറ്റ് ട്രഷറര്‍ ലിബീഷ് മിത്രയും അവതരിപ്പിച്ചു.

തുടർന്ന് 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ്‌ ആയി സന്തോഷ് ക്യാപ്ചുറയും വൈസ് പ്രസിഡന്റ്‌ ആയി വിനോദ് സാനും, സെക്രട്ടറിയായി ലിബീഷ് മിത്രയും, ജോയിന്റ് സെക്രട്ടറിയായി ബാബു മെമ്മറിസും, ട്രഷററായി ജിഷ്ണുവും, PRO ആയി പ്രജീഷും തെരഞ്ഞെടുക്കപ്പെട്ടു. 

യൂണിറ്റ് എക്സിക്യൂട്ടീവിലേക്ക്  ഹരി സംഗീത്, ഷാനവാസ്‌ ലെൻസ്‌ മാജിക്‌ എന്നിവരെയും    മേഖലാ കമ്മിറ്റിയിലേക്ക് സുനിൽ കുഴുർ, വിശ്വനാഥൻ കൂറ്റനാട്, രഞ്ജിത്ത് മണ്ണിൽ, ബിനു അമേസ് എന്നിവരെയും തെരഞ്ഞെടുത്തതോടെ സമ്മേളനം സമാപിച്ചു.

വീഡിയോ കാണാം...

https://youtu.be/VJ1Pdq4DodM?si=kMGlOxxtN-RYJKsc


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം