രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട്ടെത്തി

ലൈംഗികാരോപണങ്ങളുടെ വിവാദ ചുഴിയിലകപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ 38 ദിവസങ്ങൾക്കു ശേഷം ആദ്യമായി പാലക്കാട്ടെത്തി. 

മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് ആദ്യം രാഹുലെത്തിയത്. രാഹുലിൻ്റെ വരവറിഞ്ഞ് ഇന്ന് എം.എൽ.എ ഓഫീസ് തുറക്കുകയും പ്രവർത്തകർ തമ്പടിക്കുകയും ചെയ്തിട്ടുണ്ട്.  എം.എൽ.എ ഓഫീസിൽ പത്രസമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. 

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടു കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പാലക്കാട്ടേക്ക് തിരിച്ചത്. അതേ സമയം രാഹുല്‍ മണ്ഡലത്തിലെത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചന കണക്കിലെടുത്ത് എം.എല്‍.എ ഓഫീസില്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം