ഡോക്ടറേറ്റ് ലഭിച്ചു.

എടുത്തനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂൾ അധ്യാപകൻ സാജി തോണിക്കരക്ക് അറബി സാഹിത്യത്തിൽ പി.എച്ച്.ഡി ലഭിച്ചു. 

പട്ടാമ്പി ഗവ.സംസ്കൃത  കോളേജിലെ റിട്ടയേർഡ് പ്രഫ.ഡോ.പി.അബ്ദുവിന്റെ കീഴിൽ എം.ഇ.എസ് മമ്പാട് കോളെജ്  അറബിക് റിസർച്ച് ഡിപ്പാർട്ട്മെൻ്റിലായിരുന്നു ഗവേഷണം. 

2019 ലെ മാൻ ബുക്കർ ഇന്റർനാഷണൽ അവാർഡ് ജേതാവ്,  ഒമാനിലെ ജോഖാ അൽ ഹാരിസിയുടെ 'സയ്യിദാത്തുൽ ഖമർ'  എന്ന അറബിക് നോവലിനെ ആസ്പദമാക്കിയുള്ള പഠനത്തിനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്. 

ഒമാന്റെ ചരിത്രം, സംസ്കാരം, സാഹിത്യം, സ്ത്രി, അടിമ തുടങ്ങിയ വിഷയങ്ങളിലൂടെ പൂർണത പ്രാപിക്കുന്ന നോവലിനെ കുറിച്ച് ആധുനിക ആഖ്യാന സങ്കേത രീതി ശാസ്ത്രങ്ങളെ  അവലംബിച്ചായിരുന്നു പഠനം. 

എടത്തനാട്ടുകരയിലെ തോണിക്കര അബൂബക്കർ- ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ : സലീന. മക്കൾ: അദ്ലാൻ, അത്ഫാൻ, ഹയ്യാൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം