സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ കേസ് എടുക്കണമെന്ന് മുസ്ലീം ലീഗ്

പട്ടാമ്പി ടൌൺ റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട യു.ഡി.എഫ് നേതാക്കൾക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സി.പി.എം ഏരിയ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാവണമെന്ന്  കൊപ്പം ബാഫക്കി സൗധത്തിൽ ചേർന്ന പട്ടാമ്പി നിയോജക മണ്ഡലം മുസ്ലീം ലീഗ് നേതൃ യോഗം ആവശ്യപ്പെട്ടു.

ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി സി.എ സാജിത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഇ.മുസ്തഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദലി മാറ്റാംതടം ആമുഖ പ്രഭാഷണം നടത്തി. 

കെ.ടി കുഞ്ഞിമുഹമ്മദ്,  സി.അബ്ദുൽ സലാം, കെ.എം മുഹമ്മദ്‌,  എം.ടി കുഞ്ഞിമുഹമ്മദ്,  കെ.കുഞ്ഞാപ്പു, അലി കുന്നുമ്മൽ,  മുസ്തഫ പോക്കുപ്പടി,  പി.ടി അവറാൻകുട്ടി ഹാജി,  ഹുസൈൻ കണ്ടെങ്കാവ്, ടി.ഹൈദ്രുമാസ്റ്റർ,  കെ.സൈതലവി,  കെ.ഇബ്രാഹിംകുട്ടി,  കെ.എം കുഞ്ഞിമുഹമ്മദ്,  കെ.സദഖത്തുള്ള,  കെ.ഹസ്സൻകുട്ടി, ഇസ്മായിൽ വിളയൂർ,  പി.എം സൈഫുദ്ധീൻ, പി.പി മുഹമ്മദ്‌ കോയ, കെ.എം റാഷിദ്‌, അനസ് കൊടലൂർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം