ക്ഷേത്രം ഊരാളൻ നാരായണൻ മൂസത് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. സി.പി രവി അധ്യക്ഷത വഹിച്ചു. പ്രമുഖ തോൽപ്പാവ കൂത്ത് കലാകാരൻ പത്മശ്രീ കെ.കെ രാമചന്ദ്ര പുലവരെ ആദരിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗം ശിവകുമാർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
ക്ഷേത്രം തന്ത്രിമാരായ അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട്, ആഞ്ഞം ശങ്കരൻ നമ്പൂതിരിപ്പാട്, മേൽശാന്തി പാലനാട് സതീശൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
ക്ഷേത്രം ഭാരവാഹികളായ മനോജ് സ്വാഗതവും, മണികണ്ഠൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
നവരാത്രിയുടെ ഭാഗമായി സെപ്തംബർ 29 ന് പൂജ വെപ്പും, 30 ന് ദുർഗ്ഗാഷ്ടമിയും ഒക്ടോബർ ഒന്നിന് മഹാനവമി ആഘോഷവും നടക്കും. 2ന് വിജയദശമി നാളിൽ എഴുത്തിനിരുത്തൽ, വാഹനപൂജ, വിദ്യാഗോപാല മന്ത്രാർച്ചന, വിശേഷാൽ പൂജകൾ എന്നിവയുണ്ടാവും.
വീഡിയോ കാണാം... https://youtu.be/zqFaRYVpxsU?si=2GZXnUSmAhBtZaW_
